ബെംഗളൂരു: ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ബി.ജെ.പി കോൺഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും രാജി വയ്ക്കാനായി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കർണാടകയിൽ നേരത്തെയും ബി.ജെ.പി ഓപ്പറേഷൻ താമരയില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തുന്നു. അനധികൃത മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച പണക്കാർ പ്രതിപക്ഷ പാർട്ടികളിൽ മാത്രമാണോ ഉള്ളത്. ബി.ജെ.പിയില്‍ ഒരാള്‍ പോലുമില്ലേ. അവരാണ് അഴിമതിയുടെ പിതാക്കന്‍മാര്‍'' സിദ്ധരാമയ്യ ആരോപിച്ചു.
''അവര്‍ (ബി.ജെ.പി) എതിര്‍പാര്‍ട്ടിയിലുള്ള നിയമസഭാംഗങ്ങളുടെ രാജി ഉറപ്പാക്കി. ഉപതെരഞ്ഞെടുപ്പുകളില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു.
രാജിവച്ചവർക്ക് കോടിക്കണക്കിന് രൂപ നല്‍കി. ഇന്നും അതിന് ശ്രമിക്കുന്നത്. ഈ ചാക്കിട്ടുപിടിത്തത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 50 കോടി രൂപ ഞങ്ങളുടെ എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തു, അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു,” സിദ്ധരാമയ്യ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്