കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കരുക്കൾ നീക്കുകയാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ പ്രമുഖരെ അണിനിരത്താനാണ് നീക്കം.
22ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോർച്ച ഭാരവാഹികളുടേയും യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചാ വിഷയമാകും.
കെ. സുരേന്ദ്രൻ , മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ എവിടെ മത്സരിക്കും എന്നതാണ് ചർച്ച.
സുരേന്ദ്രനെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾ സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരിൽ സുരേന്ദ്രന് സാധ്യത കൂട്ടുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറെ തന്നെ മത്സരിപ്പിക്കാനാണ് ആലോചനകൾ.
കഴക്കൂട്ടത്ത് തന്നെ വി. മുരളീധരനെ വീണ്ടും നിർത്താനും ആലോചനയുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇവിടമല്ലെങ്കില്‍ കായംകുളം, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും ശോഭയുടെ പേര് ചർച്ചയിലുണ്ട്.
ആറന്മുളയിൽ കുമ്മനം രാജശേഖരൻ, കാട്ടാക്കടയില പി.കെ.കൃഷ്ണദാസ്, ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിലും വൈസ് പ്രസിഡന്റായ ഷോൺ ജോർജിനെ പാലായിലോ പൂഞ്ഞാറിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്