ന്യൂഡൽഹി: കേന്ദ്രമന്ത്രിയും മുൻ സൈനിക മേധാവിയുമായ വികെ സിങ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഇന്ത്യൻ എയർഫോഴ്‌സ് മുൻ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയ (ആർകെഎസ് ബദൗരിയ) ഉത്തർപ്രദേശിലെ വികെ സിങ്ങിൻ്റെ മണ്ഡലമായ ഗാസിയാബാദിൽ മത്സരിക്കും.
ബിജെപിയിൽ ചേർന്നതിന് ശേഷമാണ് ബദൗരിയയെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഗാസിയാബാദിൽ നിന്നാണ് വികെ സിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. കാൺപൂർ എംപി സത്യദേവ് പച്ചൗരിയും സ്ഥാനാർത്ഥിയാകില്ലെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വി.കെ.സിങ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ‘‘ഒരു സൈനികൻ എന്ന നിലയിൽ എന്റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിച്ചതാണ്. കഴിഞ്ഞ പത്തു വർഷമായി ഗാസിയാബാദിലെ ജനങ്ങൾക്കു വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്.
ഈ യാത്രയിൽ ജനങ്ങളിൽനിന്നു ലഭിച്ച സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നു. ഈ വൈകാരിക ബന്ധം എനിക്ക് വിലപ്പെട്ടതാണ്. 2024ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്റെ ഊർജം വ്യത്യസ്ത വഴികളിലൂടെ രാജ്യത്തെ സേവിക്കാൻ ഉപയോഗിക്കും’’– വി.കെ.സിങ് എക്സിൽ കുറിച്ചു. അതേസമയം വരുൺ ഗാന്ധിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കാത്തത് പാർട്ടിക്കുള്ളിൽ ചർച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്