ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. സ്ഥിരം തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി രാഹുല്‍ മാറിയെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ എക്സിലെ കുറിപ്പ്.
തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തോല്‍ക്കുന്നതിന് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അദേഹം അവയെല്ലാം തൂത്തുവാരിയേനെയെന്നും അമിത് പറഞ്ഞു. രാഹുല്‍ ഗാന്ധി, മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അമിത് മാളവ്യയുടെ പരിഹാസം.
രണ്ട് പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രാഹുല്‍ ഏറ്റുവാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ മാപ്പില്‍ വിവിധ ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണിത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയക്കാരനെന്ന് നിരവധി പേര്‍ രാഹുലിനെ വിളിക്കുമെങ്കിലും രണ്ട് പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പുകളില്‍ അദേഹം പരാജയപ്പെട്ടിട്ടുണ്ടെന്നും അമിത് മാളവ്യ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
