ന്യൂഡെല്‍ഹി: ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡയുടെ നിഗൂഢമായ പോസ്റ്റും ശശി തരൂരുമൊത്തുള്ള സെല്‍ഫിയും രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയമായി. ബിജെപി വൈസ് പ്രസിഡന്റായ പാണ്ഡ, 'ഒടുവില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് തരൂരിനൊപ്പം വിമാനത്തില്‍ സഞ്ചരിക്കുന്ന ഫോട്ടോ എക്‌സില്‍ പോസ്റ്റ് ചെയ്തത്.
'ഭുവനേശ്വറിലേക്ക് മാത്രം സഹയാത്രികന്‍! നാളെ രാവിലെ കലിംഗ ലിറ്റ്‌ഫെസ്റ്റില്‍ ഞാന്‍ പ്രസംഗിക്കുന്നു. ഉടനെ തിരിച്ചുവരുന്നു,' തരൂര്‍ ഉടന്‍ തന്നെ മറുപടി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവിനെക്കുറിച്ച് തരൂര്‍ അടുത്തിടെ നടത്തിയ പ്രശംസ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്ന സമയത്താണ് പുതിയ സംഭവം.
കഴിഞ്ഞ മാസം, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത തരൂര്‍, യുകെയുമായുള്ള ദീര്‍ഘകാലമായി നിലച്ചുപോയ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പുനരുജ്ജീവിപ്പിച്ചതിന് സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു.
മുന്‍ യുഎന്‍ നയതന്ത്രജ്ഞനായ അദ്ദേഹം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയുടെ ഫലത്തെയും പ്രശംസിച്ചു. നിരവധി പ്രധാന ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അടിവരയിട്ടു പറഞ്ഞു. പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന തരൂരിന്റെ നടപടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിനുനേരെ കണ്ണടച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്