ന്യൂഡൽഹി: ബിഹാറിൽ നിതീഷ് കുമാറിൻ്റെ കൂറുമാറ്റ വാർത്ത പുറത്തുവന്നതിന് പിന്നാലെ പുതിയ നീക്കങ്ങൾ തുടങ്ങി ബിജെപി. കോൺഗ്രസിനെ പിളർത്താനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. പത്തോളം കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ റായിയെയാണ് ബിജെപി കേന്ദ്ര നേതൃത്വം പുതിയ നീക്കങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുമായും ഉപേന്ദ്ര കുശ്‌വാഹയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കുശ്വാഹയുടെ ആർഎൽഎസ്പി നേരത്തെ ജെഡിയുവിൽ ലയിച്ചിരുന്നു. നേരത്തെ ജെഡിയുവിൻ്റെ പാർലമെൻ്ററി ബോർഡ് ചെയർമാനായും കുശ്വാഹയെ നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹം നിതീഷ് കുമാറുമായി തെറ്റി രാഷ്ട്രീയ ലോക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
അതേസമയം, ഒന്നോ രണ്ടോ ദിവസത്തിനകം നിതീഷ് സർക്കാർ താഴെ വീഴുമെന്ന് ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ പറഞ്ഞു. മാഞ്ചിയുടെ പാർട്ടിയായ എച്ച്എഎം എൻഡിഎയുടെ ഭാഗമാണ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് സന്തോഷ് സുമന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇത്തരം ഓഫറുകൾ കൊണ്ട് തന്നെ സ്വാധീനിക്കാൻ കഴിയില്ലെന്നും സുമൻ പറഞ്ഞു. ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സുമൻ പറഞ്ഞു. ബിജെപിയിൽ നിന്ന് സഖ്യകക്ഷികളെ അകറ്റാൻ ആർജെഡി ശ്രമം തുടങ്ങിയിട്ടുണ്ട്.
ലാലു പ്രസാദ് യാദവ് ജെഡിയുവിനെ പിളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നിതീഷിനോട് നിലപാട് വ്യക്തമാക്കാന്‍ ആര്‍ജെഡി എംപി മനോജ് ജാ ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് ഇക്കാര്യത്തില്‍ നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതേസമയം, നിതീഷുമായി കൈകോർക്കുന്ന കാര്യം നാളത്തെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ബിജെപി തീരുമാനിക്കും. തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന നേതൃത്വവും പറയുന്നു. നിതീഷ് വന്നാലും ഇല്ലെങ്കിലും കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് ബിജെപിയുടെ വാദം.
അതേസമയം, ഒരു കോൺഗ്രസ് എംഎൽഎ പോലും കൂറുമാറില്ലെന്ന് ഡോ.ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകളൊന്നും സ്ഥിരീകരിക്കാത്തതല്ല. കോൺഗ്രസ് ഒറ്റക്കെട്ടാണ്. എം.എൽ.എമാരാരും പോകില്ല. പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കും. ഇവർ കോൺഗ്രസ് വിടുമെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് എംഎൽഎ കൂടിയായ ഷക്കീൽ അഹമ്മദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്