ബിഹാറിൽ വോട്ട് മോഷണം നടന്നതായി ആർജെഡി. സസാറാം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കടത്തിയെന്ന് ആർജെഡി ആരോപിച്ചു.
വാർത്ത പരന്നതോടെ, ബുധനാഴ്ച രാത്രി റോഹ്താസ് ജില്ലയിലെ വജ്ര ഗൃഹ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആർജെഡി പ്രവർത്തകർ ഒത്തുകൂടി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ മുഴുവന്‍ പുറത്തുവിടണമെന്നും ആര്‍ജെഡി ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ച പാര്‍ട്ടി ഈ സമയത്ത് സിസിടിവി ക്യാമറകള്‍ ഓഫാക്കിയിരുന്നതായും ആരോപിച്ചു.
"മുന്‍കൂര്‍ അറിയിപ്പില്ലാതെ ജില്ലാ ഭരണകൂടം ഇവിഎം നിറച്ച ട്രക്ക് എന്തിനാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഒളിച്ചു കടത്തിയത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എന്തിനാണ് ഇവിടെ സിസിടിവി ക്യാമറ ഫീഡ് ഓഫ് ചെയ്തത്. മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടുക. ആ ട്രക്കിൽ എന്താണുള്ളതെന്ന് ഭരണകൂടം പറയട്ടെ" എന്നാണ് ആര്‍ജെഡി വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
