ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ സ്ത്രീകള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ ആദ്യ ദിവസം തന്നെ ലംഘിച്ചെന്ന് ആംആദ്മി പാര്‍ട്ടി. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2,500 രൂപ ലഭിക്കുന്ന പദ്ധതി പാസാക്കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനം ഉണ്ടായില്ലെന്ന് മുന്‍ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി.
'വൈകിട്ട് ഏഴിന് ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. ആ പദ്ധതി പാസാകുമെന്ന് ഡല്‍ഹിയിലെ സ്ത്രീകളെല്ലാം പ്രതീക്ഷിച്ചിരുന്നു... ആദ്യ ദിവസം തന്നെ ബിജെപി വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ തുടങ്ങി... അവര്‍ പദ്ധതി പാസാക്കിയില്ല...,' അതിഷി എക്‌സില്‍ എഴുതി.
അതിഷിക്ക് മറുപടിയുമായി മുഖ്യമന്ത്രി രേഖാ ഗുപ്ത രംഗത്തെത്തി. ''കോണ്‍ഗ്രസ് 15 വര്‍ഷം ഭരിച്ചു, ആം ആദ്മി പാര്‍ട്ടി 13 വര്‍ഷം ഭരിച്ചു. അവര്‍ എന്താണ് ചെയ്തതെന്ന് നോക്കുന്നതിന് പകരം, ഞങ്ങളുടെ ഒരു ദിവസത്തെ ഭരണത്തെ അവര്‍ക്ക് എങ്ങനെ ചോദ്യം ചെയ്യാനാവും?... സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ ഞങ്ങള്‍ ഒന്നാം ദിവസം ക്യാബിനറ്റ് യോഗം ചേര്‍ന്നു, ആയുഷ്മാന്‍ ഭാരത് യോജന ഞങ്ങള്‍ ക്ലിയര്‍ ചെയ്തു. അത് എഎപി തടഞ്ഞുവെച്ച പദ്ധതിയാണ്. ആദ്യ ദിവസം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കി,'' മുഖ്യമന്ത്രി പറഞ്ഞു.
''ഞങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ല... ഇപ്പോള്‍ ഡെല്‍ഹിയെക്കുറിച്ച് വേവലാതിപ്പെടാന്‍ ഞങ്ങളുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിക്ക് അതിന്റെ അവകാശം ലഭിക്കും... അവര്‍ അവരുടെ പാര്‍ട്ടിയെ നോക്കട്ടെ; സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോള്‍ ഒരുപാട് പേരുടെ രേഖകള്‍ പുറത്തുവരുമെന്ന് അവര്‍ ആശങ്കപ്പെടുന്നു,'' ഗുപ്ത കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്