ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനും (എജെഎല്‍) യംഗ് ഇന്ത്യന്‍സിനും എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2014 ലെ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്.
കോസിലെ ഏഴ് പ്രതികള്‍ ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ഡെല്‍ഹി കോടതി വിലയിരുത്തി.
എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കള്‍ യങ് ഇന്ത്യന്‍ വഴി സ്വന്തമാക്കാന്‍ ഗൂഢാലോചന നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്രം പ്രസിദ്ധീകരിക്കുന്നതിന് പ്രതിഫലമായി കുറഞ്ഞ നിരക്കില്‍ ഭൂമി ലഭിച്ചിരുന്ന എജെഎല്‍, 2008ല്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി വസ്തുവകകള്‍ ഉപയോഗിക്കുകയും ചെയ്തു.
എഐസിസിക്ക് 90.21 കോടി രൂപയുടെ വായ്പ എജെഎല്‍ തിരിച്ചടയ്‌ക്കേണ്ടിയിന്നു. എന്നാല്‍ ഈ വായ്പ തിരിച്ചു പിടിക്കാതെ എഐസിസി, പുതുതായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ കമ്പനിക്ക് 50 ലക്ഷം രൂപയ്ക്ക് വിറ്റു.
ഈ നടപടിയിലൂടെ എജെഎല്ലിന്റെ ഓഹരിയുടമകളെയും കോണ്‍ഗ്രസിന്റെ ഫണ്ടര്‍മാരെയും എജെഎല്ലിന്റെയും കോണ്‍ഗ്രസിന്റെയും ഭാരവാഹികള്‍ വഞ്ചിച്ചതായി കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്