കോണ്‍ഗ്രസുമായി പാർട്ടി സഹകരിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ആം ആദ്മി പാർട്ടി നേതാവും മുൻ എം.പിയുമായ അശോക് തൻവാർ രാജിവെച്ചതായി റിപ്പോർട്ട്. ഇദ്ദേഹം ബി.ജെ.പിയില്‍ ചേർന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആം ആദ്മി പാർട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തന്‍റെ ധാര്‍മ്മികതയുമായി ഒത്തുപോവുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അശോക് തന്‍വാര്‍ രാജിവെച്ചത്. ഹരിയാനയില്‍ ആം ആദ്മിയുടെ പ്രചാരണ കമ്മിറ്റി മേധാവിയായിരുന്നു തൻവാർ.
അതേസമയം തന്റെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ശനിയാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ ലാല്‍ ഘട്ടാറിനെ തൻവാർ കണ്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്