കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ബിജെപി വനിതാ സ്ഥാനാർഥിയെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്.
നേരത്തെ ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ.ആന്റണിയുടെ പേര് എറണാകുളത്തായിരുന്നു പറഞ്ഞ് കേട്ടത്. എറണാകുളത്ത് വനിത വന്നാൽ പത്തനംതിട്ടയിലും ചാലക്കുടിയിലുമാണ് അനിലിനെ പരിഗണിക്കുന്നത്.
തൃശൂരിൽ സുരേഷ് ഗോപി വന്നാൽ അതിന്റെ പ്രഭാവം ചാലക്കുടിയിലും ബിജെപിക്കു ലഭിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടിയുടെ പല നേതാക്കൾക്കും.
എന്നാൽ കത്തോലിക്കാ വിഭാഗത്തിൽപെട്ട ആളെ ചാലക്കുടിയിൽ നിർത്തുന്നതിന്റെ ആനുകൂല്യം തൃശൂരിൽ സുരേഷ് ഗോപിക്കും ലഭിക്കുമെന്നും ചിന്തിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്.
മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനീത ഹരിഹരൻ, ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം സി.വി.സജനി, പത്മജ എസ്.മേനോൻ, യുവമോർച്ച നേതാവ് സ്മിത മേനോൻ തുടങ്ങി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വനിതാ നേതാക്കൾ ബിജെപിയിൽ ഏറെയുണ്ട്. ഇവരിൽ ആരെങ്കിലുമാകാം എറണാകുളത്തെ സ്ഥാനാർത്ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്