പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് വ്യക്തമാക്കി അനില്‍ ആന്റണി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താന്‍ തന്നെയെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് അനില്‍ ആന്റണി പറഞ്ഞത്. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്നും പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു.
എന്നാൽ അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്