ലക്‌നൗ: വോട്ട് കൊള്ള ആരോപണങ്ങള്‍ക്കിടെ നടന്‍ അമിതാഭ് ബച്ചന്റെ പേര് യുപി ഝാന്‍സിയിലെ വോട്ടര്‍ പട്ടികയില്‍. സംസ്ഥാനത്ത് നടന്ന് വരുന്ന എസ്.ഐ.ആര്‍ നടപടികള്‍ക്കിടെയാണ് വോട്ടര്‍ പട്ടികയില്‍ പേര് കണ്ടെത്തിയത്. അമിതാഭ് ബച്ചനെ കൂടാതെ അന്തരിച്ച പിതാവ് ഹരിവംശ് റായ് ബച്ചന്റെ പേരും പട്ടികയിലുണ്ട്. വീട്ടുനമ്പര്‍-54 എന്നാണ് അതിലെ വിലാസം.
ഝാന്‍സിയിലെ കാച്ചിയാന പ്രദേശത്തെ വോട്ടര്‍ പട്ടികയിലാണ് ബച്ചനും അന്തരിച്ച പിതാവിനും വോട്ട് ഉള്ളത്. അമിതാഭ് ബച്ചന്‍ ഇവിടെ 2003 ല്‍ വോട്ട് ചെയ്‌തെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ നടനെ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും പ്രദേശത്ത് കണ്ടിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. താരം ഒരിക്കലും തങ്ങളുടെ കോളനിയില്‍ താമസിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
കാച്ചിയാനയിലെ വോട്ടര്‍ പട്ടികയില്‍ ഹരിവംശ് റായ് ബച്ചന്റെ മകനായി ഉള്‍പ്പെടുത്തിയിരിക്കുന്ന അമിതാഭ് ബച്ചന്റെ പ്രായം 76 ഉം വീട്ടു നമ്പര്‍ 54 ഉം ആണ്. ഇത് നാട്ടുകാര്‍ക്കിടയില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ 86 വയസുള്ള നടന് 22 വര്‍ഷം മുമ്പ് എങ്ങനെ 76 വയസ് ഉണ്ടാകും എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. പട്ടികയിലെ ഒന്നാം ഭാഗത്താണ് താരത്തിന്റെ പേരുള്ളത്. ഇതേ മേല്‍വിലാസത്തില്‍ സുരേന്ദ്രകുമാര്‍ (76), മകന്‍ രാജേഷ് കുമാര്‍ എന്നിവരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. 543, 543 എന്നീ സീരിയല്‍ നമ്പരുകളിലാണ് ഇവരുടെ പേരുള്ളത്.
കൂടാതെ 2003ല്‍ വോട്ട് ചെയ്തിട്ടും വോട്ടര്‍ പട്ടികയില്‍ നിന്ന് സ്വന്തം പേരുകള്‍ നഷ്ടപ്പെട്ടതായും പലരും പരാതിപ്പെട്ടിട്ടുണ്ട്. ഇതോടെ, പഴയ വോട്ടര്‍ പട്ടികകളുടെയും എസ്‌ഐആര്‍ പ്രക്രിയകളുടേയും കൃത്യതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
