വിജയവാഡ: അമ്ബാട്ടി റായിഡു വൈഎസ്‌ആര്‍ കോണ്‍ഗ്രസ് വിട്ടു. ക്രിക്കറ്റ് കളി മതിയാക്കി പാര്‍ട്ടി ചേർന്ന് ഒരാഴ്ച ആകുമ്പോഴാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായും രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായും അമ്ബാട്ടി റായിഡു തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്.
'വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇനി കുറച്ചുനാള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കാനാണ് തീരുമാനം. മറ്റു തീരുമാനങ്ങള്‍ ക്രമേണ അറിയിക്കുന്നതാണ്'- അമ്ബാട്ടി റായിഡു കുറിച്ചു.
ഒരാഴ്ച മുന്‍പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അമ്ബാട്ടി റായിഡു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്ബാട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനു പിന്നാലെയാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്