പാറ്റ്ന: ജെഡി-യു ഇനി ഒരിക്കലും എൻഡിഎ വിടില്ലെന്നും, എൻഡിഎ സഖ്യത്തില്‍ എല്ലാ കാലത്തും ഉറച്ചു നില്‍ക്കുമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാർ. ഈ വർഷം നടക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ വൻ വിജയം നേടുമെന്നും നിതീഷ് പറഞ്ഞു.
"മുൻപ് മഹാഗഡ്ബന്ധനില്‍ ചേർന്നത് തെറ്റായ തീരുമാനമായിരുന്നു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ ഇനി ഒരിക്കലും അവരുമായി സഖ്യത്തിനില്ല.'- നിതീഷ് കുമാർ പറഞ്ഞു.
നീതിഷിനെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രസ്താവന നടത്തിയിരുന്നു.
ലാലുവിന്‍റെ ക്ഷണവും നിതീഷ് കുമാർ തള്ളി. ആർജെഡിയുമാള്ള സഖ്യത്തിലായിരന്ന സമയത്ത് സംസ്ഥാനത്തിന്‍റെ ക്രമസമാധാനനില പോലും അപകടത്തില്‍ ആയിരുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്