എകെ ശശീന്ദ്രന് മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വരുമോ? മുന്നറിയിപ്പുമായി കേരളത്തിലെ അജിത് പവാര്‍ പക്ഷം

FEBRUARY 9, 2024, 5:08 PM

വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ ആവശ്യവുമായി എന്‍എ മുഹമ്മദ് കുട്ടി രംഗത്ത് എത്തിയത്. കേരളത്തില്‍ ശരദ് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആണ് അജിത് പവാര്‍ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം തുടര്‍ നടപടികളുടെ ഭാഗമായി കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്നും അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. അജിത് പവാറിന് ഒപ്പം നിന്നില്ല എങ്കിൽ അയോഗ്യരാക്കാൻ നിയമനടപടികളിലേക്ക് കടക്കും എന്നാണ് മുന്നറിയിപ്പ്.

എന്നാൽ ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം എന്നും രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടത് എന്നും ആവശ്യത്തിൽ പറയുന്നു. എൻസിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകും. കേരളത്തിൽ രണ്ട് വിഭാഗത്തിനും എൽഡിഎഫിന് ഒപ്പം പോകാൻ കഴിയും. എൻസിപി ഏറെക്കാലമായി എൽഡിഎഫിന് ഒപ്പമാണ്. എകെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും ഒപ്പം നിന്നില്ലെങ്കില്‍ അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും എന്‍എ മുഹമ്മദ് കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും അജിത് പവാര്‍ പക്ഷത്തിന് നല്‍കികൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേരും ചിന്ഹവും അനുവദിക്കുകയും ചെയ്തിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam