പത്തനംതിട്ട : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത് ലഭിച്ചതിൽ പ്രവർത്തകരെ പഴിച്ച് തോമസ് ഐസക് രംഗത്ത്. സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവർത്തകരുടെ വീഴ്ചയാണുണ്ടായതെന്നും ആണ് തോമസ് ഐസകിന്റെ പ്രതികരണം.
അതേസമയം പ്രവർത്തകരാണ് സിഡിഎസ് വിളിച്ചു ചേർത്ത കുടുംബശ്രീ യോഗത്തിലേക്ക് തന്നെ കൊണ്ടുപോയത് എന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല എന്നും യുഡിഎഫിനെ ഭയം ഗ്രസിച്ചതുകൊണ്ടാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ചട്ട ലംഘിച്ച് കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് തോമസ് ഐസക്കിന് താക്കീത് ലഭിച്ചത്. ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് വരണാധികാരി നിർദ്ദേശിച്ചിരുന്നു. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്