നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചത്.
തൻ്റെ ഭൂമി തട്ടിയെടുത്തയാളെ ബിജെപി നേതാക്കൾ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ഗൗതമി പാർട്ടി വിട്ടത്. എക്‌സിലൂടെയാണ് ബിജെപി വിടുന്ന കാര്യം ഗൗതമി പങ്കുവച്ചത് .
അളഗപ്പൻ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തർക്കങ്ങളാണ് പാർട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകൾ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്.
എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗൗതമി വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്