ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങി നടൻ വിജയ്. തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിപ്രഖ്യാപനം നടത്തുന്നതിന്റെ തിരക്കിലാണ് നടനെന്നാണ് റിപ്പോർട്ടുകൾ.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്‌ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കു സമീപം പനയൂരില്‍ ചേർന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം തീരുമാനിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യോഗത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.
പാർട്ടി രൂപവത്കരണ ചർച്ചകളില്‍ തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളും പങ്കെടുത്തു.
വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്നാട്ടില്‍ താലൂക്ക് തലങ്ങളില്‍വരെ യൂണിറ്റുകളുണ്ട്. ഐ.ടി, അഭിഭാഷക, മെഡിക്കല്‍ രംഗങ്ങളില്‍ പോഷക സംഘടനകളുമുണ്ട്.
നടൻ വിജയ് യുടെ ജനങ്ങളിലുള്ള സ്വാധീനം വോട്ട് ബാങ്കാക്കി മാറ്റാനാണ് പാർട്ടിയുടെ ലക്ഷ്യം. സമൂഹത്തിലെ ദുരിതം പേറുന്നവർക്ക് കൈത്താങ്ങാകുന്ന വീഡിയോകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ ഫാൻസ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്