ചെന്നൈ: നടൻ വടിവേലു ഡി.എം.കെ. സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച റിപ്പോർട്ടുകളെകുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും തീർത്തും നിഷേധിക്കാൻ വടിവേലു തയ്യാറായിട്ടില്ല.
വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നൻ എന്ന സിനിമയിൽ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അവസാനം അഭിനയിച്ചത്.
ഇതിന് പിന്നാലെ വടിവേലു വീണ്ടും രാഷ്ട്രീയത്തിലേക്കെന്നുള്ള വ്യാപക പ്രചരണം ഉണ്ടായിരുന്നു.
2011-ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡി.എം.കെ.ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു.
ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യാണ് ജയിച്ചത്. അതിനു ശേഷം വടിവേലുവിന് സിനിമയിൽ അവസരങ്ങൾ തീരേ കുറഞ്ഞു. രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്