ചെന്നൈ: തമിഴ്നാട്ടില്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (എന്‍ഇപി) ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് നടിയും രാഷ്ട്രീയക്കാരിയും ആയ രഞ്ജന നാച്ചിയാര്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു.
തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച രാജിക്കത്തില്‍, ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതും ദ്രാവിഡ പ്രത്യയശാസ്ത്രത്തോടുള്ള വിദ്വേഷവും തമിഴ്നാടിനോടുള്ള അവഗണനയുമാണ് ബിജെപിയോടുള്ള തന്റെ അതൃപ്തിക്ക് കാരണമെന്ന് അവര്‍ കുറ്റപ്പെടുത്തി.
രാഷ്ട്രം സംരക്ഷിക്കപ്പെടണമെങ്കില്‍ തമിഴ്‌നാട് സമൃദ്ധമായി തുടരണമെന്നും രഞ്ജന അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ തന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ബിജെപി നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 10000 കോടി രൂപ വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്