മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും എന്നാണ് പുറത്തു വരുന്ന വിവരം.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അമോല്‍ കിര്‍തികര്‍ ആണ് ഗോവിന്ദയുടെ എതിരാളി. ഷിന്‍ഡെ വിഭാഗം ശിവസേന നേതാവും സിറ്റിങ് എംപിയുമായ ഗജാനന്‍ കിര്‍തികറുടെ മകനാണ് അമോല്‍.
ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മണ്ഡലത്തില്‍ പ്രായം പരിഗണിച്ചാണ് ഗജാനന്‍ കിര്‍തികറിനെ മാറ്റിയതെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്