ബംഗളൂരു: രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇത് സാധ്യമാകാത്തത്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഹെഗ്‌ഡെ വിവാദ പരാമര്‍ശം നടത്തിയത്.
''400ലധികം സീറ്റുകളില്‍ വിജയിക്കാന്‍ നിങ്ങള്‍ ബിജെപിയെ സഹായിക്കണം. എന്തിനാണ് 400ലധികം സീറ്റെന്നോ? ഹിന്ദുയിസം മുന്നിലാവാതിരിക്കാനായി കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന തിരുത്തി. നമ്മുടെ മതത്തെ സംരക്ഷിക്കാന്‍ അത് നമുക്ക് തിരുത്തണം. ലോക്‌സഭയില്‍ നമുക്കിപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. പക്ഷേ, ഭരണഘടന തിരുത്തിന് രാജ്യസഭയില്‍ അതില്ല. 400ലധികമെന്നത് അതിനു നമ്മളെ പ്രാപ്തരാക്കും. ഇങ്ങനെയൊക്കെ ആണെങ്കില്‍ ഭരണഘടന തിരുത്തി ഹിന്ദുയിസത്തെ മുന്നിലാക്കാന്‍ നമുക്ക് കഴിയും.''- ഹെഗ്‌ഡെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്