ചെന്നൈ: വെള്ളിത്തിരയിലെ റെക്കോര്‍ഡ് പ്രതിഫലത്തില്‍ നിന്ന് ജനസേവനത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് ചുവടുവെക്കുമ്പോള്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യെ കാത്തിരിക്കുന്നത് വരുമാനത്തിലെ വന്‍ ഇടിവ്. ഒരു സിനിമയ്ക്ക് 275 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന താരം തമിഴ്നാട് മുഖ്യമന്ത്രി പദവിയിലെത്തുമ്പോള്‍ പ്രതിവര്‍ഷ ശമ്പളം വെറും 34.2 ലക്ഷം രൂപയായി ചുരുങ്ങും.
സൂപ്പര്‍താര പദവിയില്‍ നിന്നുള്ള ഈ മാറ്റം സാമ്പത്തികമായി വിജയ്ക്ക് വലിയൊരു നഷ്ടമാണ് ഉണ്ടാക്കുക. എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ്യുടെ അവസാന ചിത്രമായ ജനനായകന് വേണ്ടി താരം കൈപ്പറ്റിയത് 275 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വിജയ്ക്ക് ലഭിക്കുന്ന അടിസ്ഥാന പ്രതിമാസ ശമ്പളം 2,05,000 രൂപ മാത്രമാണ്. മറ്റ് ആനുകൂല്യങ്ങളും അലവന്‍സുകളും ഉള്‍പ്പെടെ ഇത് പ്രതിമാസം പരമാവധി 2.85 ലക്ഷം രൂപ വരെയാകും. ഈ കണക്കനുസരിച്ച് ഒരു വര്‍ഷം മുഴുവന്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ലഭിക്കുന്ന ആകെ തുക 34.2 ലക്ഷം രൂപ മാത്രമാണ്.
അടുത്തിടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 184 കോടി രൂപ വാര്‍ഷിക വരുമാനവും 603 കോടിയിലധികം രൂപയുടെ ആസ്തിയും വെളിപ്പെടുത്തിയ വിജയ്, ജനങ്ങളെ സേവിക്കാനായി തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഇപ്പോള്‍ വേണ്ടെന്നുവെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
