മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് സാധ്യതാ പട്ടിക.
പുറത്ത് വന്നിരിക്കുന്ന സാധ്യതാപട്ടിക ഇപ്രകാരമാണ്! പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പിഎംഎ സലാം മലപ്പുറത്തും മത്സരിക്കും. രണ്ട് വനിതകളും മത്സരരംഗത്ത് ഉണ്ടാകും. ജയന്തി രാജൻ, ശ്യാം സുന്ദർ, യു.സി. രാമൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പി.കെ. ഫിറോസ്, പി.കെ. നവാസ് എന്നിവരും പട്ടികയിൽ.
27 മണ്ഡലങ്ങളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. മൂന്ന് ടേം പൂർത്തിയാക്കിയ കാസർഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്നിനെ ഒഴിവാക്കും.
പകരം കെ.എം. ഷാജിയെയയാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരത്തെ നിലവിലെ എംഎൽഎ ആയ എ.കെ.എം. അഷറഫ് തുടരനാണ് സാധ്യത. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൾ കരീം ചേലേരി അഴീക്കോട് മത്സരിക്കാനാണ് സാധ്യത. കൂത്ത്പറമ്പ് മണ്ഡലത്തിൽ മൂന്ന് പേരെയാണ് പരിഗണിക്കുന്നത്.
മുസ്ലീം ലീഗ് വനിതാ നേതാവ് ജയന്തി രാജൻ, പി.കെ. നവാസ്, പി.കെ. നാസർ എന്നിവരാണവർ. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, തിരുവമ്പാടിയിൽ സി.കെ. കാസിം, കൊടുവള്ളിയിൽ കെ.എം. ഷാജി, പി.കെ. ഫിറോസ്, കോഴിക്കോട് സൗത്ത്- എം.കെ. മുനീർ, എം.എ. റസാഖ്, പേരാമ്പ്ര- ടി.ടി. ഇസ്മയിൽ, കുന്ദമംഗലം- പി.കെ. ഫിറോസ്, പി.കെ. ഷറഫുദീൻ, കോട്ടക്കൽ- കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, വള്ളിക്കുന്ന്- പി. അബ്ദുൾ ഹമീദ്, വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, ഏറനാട്-പി.കെ. ബഷീർ എന്നിവരാണ് പരിഗണനയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
