തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തത് മുതൽ ഇന്ന് വരെ കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്കാണ് ബിജെപിയിലേക്ക്.
മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉൾപ്പെടെ നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
പല നേതാക്കന്മാർക്കായും ബിജെപി വലവിരിച്ചിരുന്നു. എന്നാൽ ബിജെപി തന്നെയും ക്ഷണിച്ചിരിന്നുവെന്ന് വെളിപ്പെടുത്തുകയാണ് ശശി തരൂർ.
2014 ൽ ആണ് ബിജെപി ഇത് സംബന്ധിച്ച് തന്നോട് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ടു.
വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നിൽക്കാം എന്നുമാണ് അന്ന് മറുപടി നല്‍കിയതെന്നും ശശി തരൂര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്