കോഴിക്കോട്: വടകരയിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന് കെ.കെ. രമ എംഎൽഎ.
വടകര മണ്ഡലത്തിൽ ഒരു മാസം കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മറികടന്നെന്നും കെ.കെ. രമ പറഞ്ഞു.
‘‘ആർഎംപിയുടെ പൂർണ പിന്തുണ ഷാഫി പറമ്പിലിനുണ്ടാകും. അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്ട്രീയത്തെ ഇപ്പോഴും സിപിഎം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.
2008ൽ ആർഎംപി രൂപീകരിച്ച ശേഷം വടകരയിൽ എൽഡിഎഫ് നിലംതൊട്ടിട്ടില്ല.’’– കെ.കെ. രമ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്