മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തൻ്റെ മകൻ മത്സരിക്കില്ലെന്ന് ബിജെപി നേതാവ് പി സി ജോർജ്.
നിലമ്പൂരിൽ നിർബന്ധമായും സ്ഥാനാർത്ഥി വേണമെന്ന് സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ഏത് മഠയനാണ് പറഞ്ഞത്. സ്ഥാനാർത്ഥിയില്ലെങ്കിൽ നിലമ്പൂരിലെ ബിജെപിക്കാർ ആർക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് ചോദിച്ചു.
യുഡിഎഫിന് മാന്യതയുണ്ടെങ്കിൽ പിവി അൻവറിനെ സ്ഥാനാർത്ഥിയാക്കണം. എന്നാൽ എവിടെ നിൽക്കണമെന്ന് അയാൾക്ക് തന്നെ അറിയില്ലയെന്നും പി സി ജോർജ് പരിഹസിച്ചു. അൻവർ തനിക്ക് കിട്ടുന്ന വോട്ട് മത്സരിച്ച് കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?
വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!