കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സെലിബ്രറ്റി സർപ്രൈസ് സ്ഥാനാർത്ഥികൾ വരുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
തൃപ്പൂണിത്തുറയിൽ കെ.ബാബു മത്സരിക്കാനില്ലെങ്കിൽ രമേശ് പിഷാരടിയുടെ പേര് കോൺഗ്രസ് നേതാക്കളുടെ മനസ്സിലുണ്ട്.
ബിജെപി ക്യാംപിലെ ‘സർപ്രൈസ് ലിസ്റ്റി’ ൽ ഉണ്ണി മുകുന്ദന്റെ പേരുണ്ട്. തൊടുപുഴയിൽ ആസിഫലിയുടെ പേര് സിപിഎം കേന്ദ്രങ്ങളിൽ ഉയരുന്നെങ്കിലും സിനിമ വിട്ടിറങ്ങാൻ തയാറാകുമോയെന്നു സൂചനയില്ല.
പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തിൽ സാഹിത്യകാരൻ ബെന്യാമിന്റെ പേരും സിപിഎം ക്യാംപിൽ ഉയർന്നു കേൾക്കുന്നു.
വടക്ക്, ബിജെപിക്കു സാധ്യതയുള്ള മണ്ഡലത്തിൽ രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി.ഉഷയെ പരിഗണിച്ചേക്കുമെന്നാണ് അഭ്യൂഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
