ശ്രീകാര്യം; എഴുത്തുകാരനും പത്രപ്രവർത്തകനും ആദ്യകാല സിനിമ, സീരിയൽ പ്രവർത്തകനുമായിരുന്ന എൻ.സി. സേനൻ (78) അന്തരിച്ചു.
ശ്രീകാര്യം എൻജിനിയറിംഗ് കോളേജിന് സമീപം രാമമംഗലം എട്ടുകുഴിയിൽ മക്കൾക്കൊപ്പമായിരുന്നു താമസം.
ജി. അരവിന്ദൻ, രാമു കാര്യാട്ട്, ബക്കർ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രാജവീഥി എന്ന സിനിമയും ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നീ ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. മലയാള സിനിമയും സാങ്കേതികവിദ്യയും എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഭാര്യ; പരേതയായ നിർമല കുമാരി.
മക്കൾ; ഉമാ സേനൻ, വിനീത് സേനൻ.
മരുമക്കൾ; രതീഷ് ആർ. നായർ, അശ്വതി ആനന്ദ്.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1