സംഗീതജ്ഞൻ കെ. വെങ്കിട്ടരമണൻ പോറ്റി നിര്യാതനായി

JUNE 8, 2024, 11:09 AM

തിരുവനന്തപുരം: പാൽക്കുളങ്ങര ദേവിക്ഷേത്രത്തിന് സമീപം അന്നപൂർണേശ്വരി റസിഡന്റ്‌സ് അസോസയേഷൻ 1 പിയിൽ സംഗീതജ്ഞൻ പ്രൊഫ. കെ. വെങ്കിട്ടരമണൻ പോറ്റി (89) നിര്യാതനായി.

1958ൽ സംഗീത വിദ്വാനിൽ ഒന്നാം ക്ലാസോടെ ഗാനഭൂഷണവും പോസ്റ്റ് ഡിപ്ലോമയും നേടിയ വെങ്കിട്ടരമണൻ, നെല്ലായ് ടി.വി. കൃഷ്ണമൂർത്തിയുടെ ശിക്ഷണത്തിലാണ് പ്രശസ്തിയിലേക്കുയർന്നത്. 1956ൽ തിരുവനന്തപുരം ആകാശവാണി നടത്തിയ സംഗീത മത്സരത്തിൽ ഒന്നാമതെത്തി.

രാഷ്ട്രപതി ഡോ. ആർ. രാജേന്ദ്രപ്രസാദിൽ നിന്ന് അവാർഡും മെഡലും നേടി. 1960ൽ ഹൈസ്‌കൂളിൽ സംഗീതാദ്ധ്യാപകനായി. 1972ൽ സംഗീത കോളേജിലേക്ക് ഉയർത്തപ്പെട്ടു. 1991ൽ സംഗീത കോളേജിൽ നിന്ന് വിരമിച്ചു.

vachakam
vachakam
vachakam

ദക്ഷിണ കർണാടകയിലെ പാവഞ്ജന ഹരിദാസ് ലക്ഷ്മി നാരായണ പപ്പയ്യയിൽ നിന്നുള്ള 200ഓളം കൃതികൾ കീർത്തനങ്ങളാക്കിയ പ്രൊഫ. വെങ്കിട്ടരമണനെ 2016ൽ മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീതകലാ ആചാര്യ അവാർഡിന് അർഹനാക്കിയിരുന്നു.

ഭാര്യ: എസ്. ശകുന്തള.

മക്കൾ: കിഷോർ. വി.ഗീത, ഗിരിധർ, മാല എസ്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam