ഡാളസ്. കലഞ്ഞൂർ : ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി 88 വയസ്സ്) 2026 ജനുവരി 5ന് രാത്രി 10:45ന് (ഡാളസ് സമയം) നിര്യാതനായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.
റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.
ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി.എം. വർഗീസിന്റെ മകൾ, പള്ളിക്കൽ, കായംകുളം).
മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (അനി) മിനസോട്ട, വർഗീസ് പി. ജോർജ് (ബാബു) & ഷേർളി ഡാളസ്, ജോൺസൺ പി. ജോർജ് (സജി) & റെനി ഡാളസ്.
കൊച്ചുമക്കൾ: നിമ്മി & കോളിൻ, നോബിൾ & ടാനിയ, നാൻസി, ആഷർ, അബിഗേൽ, ജോനാഥൻ, ഡേവിഡ്.
കൊച്ചുമകന്റെ മകൻ: റസ്സൽ ജോർജ്
സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് : സാം മാത്യു 972-974-5770,ഫിലിപ്പ് ആൻഡ്രൂസ് 651-367-9879
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
