കണ്ണൂർ; ധർമ്മിടത്ത് മൂന്നാം അങ്കത്തിന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പ്രവർത്തകരുമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്.
പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
