സീറ്റ് ലഭിക്കാത്തതിനാൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി മാറുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കി പി.എസ്. ശ്രീധരൻ പിള്ള. യുഡിഎഫ്-എൽഡിഎഫ് നേതാക്കളിൽ ചിലർ ആശയങ്ങൾക്കുപകരം സ്ഥാനാർത്ഥിത്വത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരത്തിലുള്ള പ്രവണത അപകടകരമാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തെറ്റായ ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഐഎമ്മിനെതിരെയും അദ്ദേഹം വലിയ വിമർശനം ഉന്നയിച്ചു.
തെരഞ്ഞെടുപ്പിൽ സജീവമായി ഇടപെടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യം രൂപപ്പെടുകയാണെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാർട്ടി തനിക്ക് നൽകിയ അവസരങ്ങളിൽ തൃപ്തിയുണ്ടെന്നും, കൂടുതൽ സ്ഥാനങ്ങൾ തേടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചതായി പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ