ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കളം സെന്റ് മേരീസ് ബസിരിക്ക റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം (63) നിര്യാതനായി. ചെത്തി
പ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
ചങ്ങനാശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറിയാണ് ഫാ. ഗ്രിഗറി ഓണംകുളം. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, അതിരൂപത ഡിസിഎംഎസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി അസിസ്റ്റന്റ് വികാരി, പറാൽ, മാടപ്പള്ളി, തുരുത്തി പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷ: ഒക്ടോബർ 5ന് ഉച്ചയ്ക്ക് 1.15 ന് അതിരമ്പുഴയിലുള്ള സഹോദരൻ ഓണംകുളം ഫ്രാൻസീസ് ഏബ്രഹാം (ഷാജി) ഓണംകുളത്തത്തിന്റെ ഭവനത്തിൽ പൊതുദർശനം.
സംസ്‌കാരം ഒക്ടോബർ 5 ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ന് അതിരമ്പുഴ സെന്റ് മേരീ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1