ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചു

MAY 31, 2024, 10:34 AM

എറണാകുളം: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും റിട്ട ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു.  ഇന്നലെ (മെയ് 30) രാത്രി 11.40 നായിരുന്നു അന്ത്യം.  

മുൻ ലോക്‌സഭാംഗവും നിയമസഭാംഗവും സിപിഐഎം സഹയാത്രികനും മാധ്യമവിമർശകനമായ ഡോ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യയാണ്.  എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്.

സംസ്‌കാരം ജൂൺ 1 ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും.

vachakam
vachakam
vachakam

മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ),

മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്, നോർവേ), സബീന പി ഇസ്‌മെയിൽ (ഗവൺമെന്റ് പ്‌ളീഡർ, ഹൈക്കോടതി)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam