പുരയിടത്തിലെ വേലി ചാടിക്കടന്നത് ഇഷ്ടപ്പെട്ടില്ല, തർക്കം പിന്നാലെ കത്തിക്കുത്ത്

OCTOBER 21, 2024, 9:36 PM

വള്ളികുന്നം: പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍. ആലപ്പുഴയിലാണ് സംഭവം.  

  താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തിൽ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാകുഴി എംജിഎം നഗർ കോളനിയിൽ റെജിയുടെ പുരയിടത്തിലേക്കുള്ള വേലി രാജേഷിന്റെ സുഹൃത്ത് റെജി ചാടിക്കടന്നു.

 ഇത് സംബന്ധിച്ച് റെജിയും രാജേഷും തമ്മിൽ തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ രാജേഷ് റെജിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. 

vachakam
vachakam
vachakam

വലതു തോളിൽ ആഴത്തിൽ മുറിവേറ്റ റെജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam