കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി വിദ്യാർഥികളെത്തിയത് എക്സൈസ്  ഓഫീസിൽ 

OCTOBER 22, 2024, 12:39 PM

ഇടുക്കി: സ്കൂൾ വിദ്യാർഥികൾ  കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി എത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ. 

 ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ് കുട്ടികളെത്തിയത്. 

തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് ഇടുക്കി അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്. 

vachakam
vachakam
vachakam

മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.  

 സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും  മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ലഹരി വസ്തുക്കൾ കൈവശം വെച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തു. 

അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ്ങും നൽകി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam