കല്ലെറിഞ്ഞു പരിക്കേൽപ്പിക്കുന്നതും മാരകായുധ ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി

OCTOBER 22, 2024, 10:26 AM

കൊച്ചി: കല്ലെറിഞ്ഞു പരിക്കേൽപ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയുടെ തലയ്ക്കു കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കൊടകര സ്വദേശിയുടെ ഹർജിയാണു കോടതി പരിഗണിച്ചത്.

ഗുരുതര വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിൻറെ പരിധിയിൽ വരുന്നതാണ്.

vachakam
vachakam
vachakam

കല്ലെറിഞ്ഞു പരിക്കേൽക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാൽ, കല്ലിൻറെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവപ്രകാരം മാരകായുധമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ചു മരണകാരണമാകാവുന്ന പരിക്കേൽപ്പിക്കലിൻറെ പരിധിയിൽ വരുന്നതിനാൽ കേസ് നിലനിൽക്കുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam