ഇല്ലിനോയി മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം

OCTOBER 22, 2024, 8:30 AM

ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷൻ അതിന്റെ 2025-26ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു. മുൻ പ്രസിഡന്റുമാരായ സാം ജോർജ്, ജോർജ് പണിക്കർ, സിബു മാത്യു കുളങ്ങര എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതല നൽകി.

ഭാരവാഹികളായി മത്സരിക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ നാമനിർദ്ദേശ പത്രിക ഒക്ടോബർ 30-ാം തിയതിക്ക് മുമ്പായി സമർപ്പിച്ചിരിക്കണം. പിൻവലിക്കാനുള്ള തിയതി നവംബർ 11 ആണ്. സൂക്ഷ്മ പരിശോധനകൾ നവം. 9-ാം തിയതി വരെയാണ്.

കുടിശിഖകളുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കുടിശിഖകൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കൊടുത്ത് തീർക്കേണ്ടതാണ്. നവം. 22ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരാർത്ഥികൾ തങ്ങളുടെ നാമനിർദ്ദേശ പത്രികകൾ തപാലിലോ ഈമെയിൽ മുഖേനയോ മുഖ്യതെരഞ്ഞെടുപ്പ് ചുമതലയുള്ള സിബു മാത്യുവിന് നൽകിയിരിക്കണം. ഇമെയിൽ: [email protected] എന്നതാണ്. നാമനിർദ്ദേശ പത്രികകളും മറ്റു അനുബന്ധ വിവരങ്ങളും ഐ.എം.എ വാട്‌സാപ്പ് ഗ്രൂപ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും മറ്റു നിർദ്ദേശങ്ങൾക്കും താഴെകാണുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിബു മാത്യു കുളങ്ങര 224-425-3625

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam