പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്.
ദിവ്യക്കെതിരെ എന്തു കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്. ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.
മുഖ്യമന്തിയുടെ നടപടി നവീന്റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു
പി.പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്