എംവിഡി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

OCTOBER 22, 2024, 10:02 AM

തൃശൂര്‍:  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടുകയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മണ്ണൂത്തിയിലാണ് സംഭവം.

ബസുടമയുടെ സുഹൃത്തുകളായ ജെന്‍സന്‍,ബിജു എന്നിവരടക്കം മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി.ശ്രീകാന്തിന്‍റെ പരാതിയിലാണ് നടപടി.

ഫിറ്റ്‌നസ് നല്‍കാത്തതിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയെന്നാണ് കേസ്.

vachakam
vachakam
vachakam

ആമ്പല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്‌നസ് നല്‍കാത്തതാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പണി പൂര്‍ത്തിയാകാത്ത ബസിന് ഫിറ്റ്‌നസ് നല്‍കാത്തതിന് സംഘം വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ശ്രീകാന്തിനൊപ്പം ഗര്‍ഭിണിയായ ഭാര്യയും ഉണ്ടായിരുന്നു.

തങ്ങള്‍ പരിഭ്രമിച്ച്‌ പോയെന്നും മറ്റൊരു നവീന്‍ ബാബു ആകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും ശ്രീകാന്ത് പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam