ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതാസ്ഥാപനത്തിന്റെയും അഭിവന്ദ്യ മാർജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വച്ചു നടന്ന അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ആയ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ജൂബിലി ആഘോഷിച്ചു.
ഈ സംഗമത്തിന്റെ രണ്ടാം ദിവസം ഏപ്രിൽ 18ന് രാവിലെ ജൂബിലേറിയൻ അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് വചന സന്ദേശം നൽകി. വികാരി ജനറൽമാരായ ഫാ.തോമസ് മുളവനാൽ, ഫാ.ജോൺ മേലേപ്പുറം, ഫാ.ജോൺസൻ കോവൂർപുത്തൻപുരയിൽ, സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് പൊതുയോഗത്തിൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. യു.എസ്. ഗവൺമെന്റിൽ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്‌സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളർ, സി. അഞ്ജലി മാത്യു എന്നിവർ അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് റവ. ഫാ. അലക്‌സാണ്ടർ കുര്യൻ, സി. സേവ്യർ എന്നിവർ ചേർന്ന് അങ്ങാടിയത്ത് പിതാവിനെ പൊന്നാട അണിയിപ്പിച്ചു. തുടർന്ന് വിശിഷ്ട അതിഥികളോടും പങ്കെടുത്ത ഇരുപത്തിയെട്ട് സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കേക്ക് കട്ട് ചെയ്തു. അങ്ങാടിയത്ത് പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ തനിക്കു ലഭിച്ച ഈ അംഗീകാരത്തിന് ഏവർക്കും നന്ദി രേഖപ്പെടുത്തി. സി. ലിസ ആഞ്ഞിലിക്കൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എം സീ ആയി പ്രവർത്തിച്ചു.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനുമായുള്ള വെടിനിർത്തൽ: സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ 3 മുതൽ 5 ദിവസം വരെ സമയം
ഇറാന്റെ രഹസ്യ എണ്ണക്കടത്തിന് പൂട്ടിട്ട് അമേരിക്ക; ചൈനയിലേക്കുള്ള കപ്പൽ നീക്കം ട്രംപ് തടഞ്ഞേക്കും
സാമ്പത്തിക നയങ്ങളിൽ ജനപിന്തുണ ഇടിയുന്നു; പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായി പുതിയ സർവ്വേ
മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്