ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരെയും ബഹുമാനിക്കുന്നതിനും, സമൂഹത്തിന് അവർ നൽകിയ സംഭാവനകൾക്കും നന്ദി പറഞ്ഞു കൊണ്ട്, പാദപൂജയും, പൊന്നാടയും, പുഷ്പങ്ങളും നൽകി ഗീതാ മണ്ഡലം ഈ വർഷത്തെ മാതൃദിനം അതിവിപുലമായി ആഘോഷിച്ചു.
അനാദികാലം മുതൽ തന്നെ അമ്മമാരെ കൺകണ്ട ദൈവമായി കാണുന്ന പാരമ്പര്യമാണ് സനാതന സംസ്‌കാരതിനുള്ളതെന്നും ഈ ഭുമിയിലെ ഏറ്റവും മാധുര്യമേറിയ വാക്ക് ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ അത് 'അമ്മ എന്ന വാക്കാണ് എന്ന് ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ് ശേഖരൻ അപ്പുക്കുട്ടൻ തന്റെ മാതൃദിന സന്ദേശത്തിൽ പറഞ്ഞു.
വിശ്വ പ്രേമത്തിന്റെ പ്രതീകമാണ് അമ്മ. സ്വന്തം ജീവനേക്കാൾ വലുതാണ് തന്റെ മക്കളുടെ ജീവനെന്ന് ചിന്തിക്കുന്ന നമ്മുടെ അമ്മമാർക്കായി ഒരു ദിനം മാത്രമല്ല ഒരു ജന്മം തന്നെ നല്കിയാലും മതിയാകില്ല.
അതുപോലെ സനാതന ധർമ്മത്തിന് എന്നെന്നും അഭിമാനിക്കുവാൻ കഴിയുന്ന അന്തസ്സും ധൈര്യവുമുള്ള, മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള മനസ്സുള്ള ഒരു നല്ല തലമുറയെ വളർത്തിയെടുക്കാൻ ഓരോ അമ്മമാർക്കും കഴിയട്ടെ എന്ന് രമാ നായർ തന്റെ മാതൃദിന പ്രഭാഷണത്തിൽ പറഞ്ഞു.
മാതൃദിനത്തിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ഗീതാ മണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്ന എല്ലാ അമ്മമാർക്കും, മാതൃദിനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
