ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിലെത്തി പൊലീസ്

AUGUST 2, 2026, 9:24 PM

ദില്ലി:  ജന്തര്‍ മന്തര്‍ സമരത്തിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിലെത്തി പൊലീസ്.

മധ്യപ്രദേശിലെ ഡാനിഷ് അലിയുടെ വീട്ടിലാണ് പൊലീസ് സംഘം എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ഡാനിഷ് അലി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

 താൻ ദില്ലിയിലാണ് ഉള്ളതെന്നും പൊലീസിന് എന്തെങ്കിലും അറിയണമെങ്കിൽ ജെഎൻയു വിദ്യാർഥി യൂണിയൻ ഓഫീസിലേക്ക് വരാമെന്നും ഡാനിഷ് അലി പറഞ്ഞു. തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. സിജെപി സമരത്തിൽ ആദ്യവസാനം പങ്കെടുത്ത വ്യക്തിയാണ് ഡാനിഷ് അലി.

vachakam
vachakam
vachakam

 മധ്യപ്രദേശിലെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളിൽ നിന്ന് ഡാനിഷ് അലിയുടെ വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങിയത്. 

 സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നിയമനടപടി ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്കെതിരെ നിയമനടപടി തുടരുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam