തിരുവനന്തപുരം: അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെയാണ് കന്‍റോൺമെന്‍റ് എസ് എച്ച് ഒ അവധിയിൽ പോയത്.
എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്.
ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ ഉച്ച കഴിഞ്ഞ് അവധി റദ്ദാക്കി എസ് എച്ച് ഒ സതീഷ് കുമാർ ജോലിയിൽ കയറുകയായിരുന്നു.
ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
