മലപ്പുറം: പാണക്കാട് എടയ്പ്പാലത്തിനു സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം.
10 അടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന ആരംഭിച്ചു. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞു വീണത്. അപകടമുണ്ടായതിനു സമീപം അടുത്തിടെ മണ്ണെടുത്തിരുന്നു.
രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റിപ്പോർട്ടിങ്ങിനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.
മണ്ണിടിയുന്നത് കണ്ട് ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ചിലർക്ക് ഓടുന്നതിന് ഇടയിൽ വീണ് പരുക്കേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
