കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് പ്രതിചേര്‍ത്തത്.
വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് ഹൈക്കോടതി മെമ്മോയും അയച്ചിരുന്നു. ഇതിനിടെയാണ് പുതിയ വകുപ്പ് കൂടി ചേർത്തിരിക്കുന്നത്.
ബിഎന്‍എസ് 238 പ്രകാരം തെളിവു നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയത്. കേസില്‍ മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ ജയപാലന്റെ കുടുംബം ചേരാനല്ലൂര്‍ സിഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മകന് ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
