ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ലോക സൺഡേ സ്‌കൂൾ ദിനാചരണം സംഘടിപ്പിച്ചു

NOVEMBER 1, 2026, 11:52 PM

ഡാളസ്: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ഇടവകകളിൽ ആചരിക്കുന്ന ലോക സൺഡേ സ്‌കൂൾ ദിനത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

നവംബർ 1 ഞായറാഴ്ച രാവിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവാലയ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ ഇടവക വികാരി റവ രേജിന് രാജുവിന്റെ നേതൃത്വത്തിൽ  നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 

വിശ്വാസവും ഐക്യവും പ്രകടമാക്കിയ റാലിക്കുശേഷം വിദ്യാർത്ഥികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചു.

vachakam
vachakam
vachakam

തുടർന്ന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. 

വിശുദ്ധ കുർബാനയോടനുബന്ധിച്ചുള്ള ഗാനശുശ്രൂഷയ്ക്കും വചന ശുശ്രുഷകും വിദ്യാർത്ഥികൾ നേതൃത്വം നൽകി.

കുട്ടികളിൽ ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും വളർത്തുന്നതിനും ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിന് അവരെ പ്രാപ്തരാക്കുന്നതിനും സൺഡേ സ്‌കൂൾ നൽകുന്ന സംഭാവനകൾ ഓർമിപ്പിക്കുന്നതായിരുന്നു ദിനാചരണം.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam