അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചതെന്ന് സൂചനകളുണ്ട്.
അമേരിക്ക ഇറാനുമായി നടത്തുന്ന ചർച്ചകളും സൈനിക നടപടികൾ വീണ്ടും തുടങ്ങുന്നതും ട്രംപ്-നെതന്യാഹു സംഭാഷണത്തിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ മൂന്നാം തീയതിയാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇറാനുമായുള്ള ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ, നെതന്യാഹുവിന് സൈനിക നടപടികളോടാണ് താൽപര്യമെന്ന് യുഎസ്-ഇസ്രയേൽ ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച നെതന്യാഹുവുമായി സംസാരിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചെങ്കിലും, ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായില്ല. സംഭാഷണം നല്ലതായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, നെതന്യാഹു-ട്രംപ് ടെലിഫോൺ സംഭാഷണം കടുപ്പമേറിയതായിരുന്നുവെന്ന് ഇസ്രായേൽ വൃത്തങ്ങൾ വിശേഷിപ്പിച്ചു. അതേസമയം, അമേരിക്കയുമായി ഇനിയൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് മുൻപ് നടന്നതിനേക്കാൾ ദൈർഘ്യമേറിയതായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
മറ്റൊരു യുദ്ധമുണ്ടായാൽ അത് പഴയ സംഘർഷത്തെക്കാൾ കൂടുതൽ കാലം നീണ്ടുനിൽക്കാമെന്നും, എപ്പോൾ, ഏത് സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റിന് തീരുമാനിക്കാൻ കഴിഞ്ഞെന്നുവരില്ലെന്നും ഇറാൻ സൈനിക വക്താവ് മൊഹമ്മദ് അക്രാമിനിയ വ്യക്തമാക്കി.
English Summary: Israeli Prime Minister Benjamin Netanyahu is reportedly pressuring US President Donald Trump to resume attacks against Iran immediately after the US midterm elections. The two leaders spoke on the phone on Saturday, discussing potential military action versus diplomatic talks, according to international media. While Trump prefers to allow time for discussions with Iran, Netanyahu favors military intervention. Trump confirmed the call, describing it as good, though Israeli sources characterized it as tough. Iran has warned that any new confrontation with the US would be more prolonged than previous conflicts, with its military spokesperson stating that the American president may not be able to dictate its end.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Israel News, Iran Conflict, Trump Netanyahu, Middle East News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
